കൊറ്റൻകുടി കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നു. മല്ലപ്പള്ളി, എഴുമറ്റൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കലുങ്കിന്റെ തട്ട് സ്ലാബിലെ കമ്പികൾ ദ്രവിച്ച് പുറത്തുകാണാവുന്ന സ്ഥിതിയായതിനെത്തുടർന്ന് പുതുക്കിപ്പണിത് ഗതാഗതത്തിന് തുറന്നു കൊടുത്തിട്ട് രണ്ടു മാസമായിട്ടില്ല.
കലുങ്കിനോട് ചേർന്നുള്ള കൽക്കെട്ട് ഇടിഞ്ഞ് തോട്ടിൽ വീണത് ഗതാഗതത്തിന് ഭീഷണിയായി. അടയാളങ്ങൾ നാട്ടിക്കെട്ടി, നാട്ടുകാർ വശത്തേക്ക് പോകാതിരിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡിന്റെ രണ്ടുവശത്തും ബലമുള്ള സംരക്ഷണഭിത്തി നിർമിക്കുകയും ഇടിതാങ്ങികൾ സ്ഥാപിക്കുകയും വേണം എന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.