പത്തനംതിട്ടയിൽ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. യുവതിയുടെ പിതാവിനും പിതൃസഹോദരിക്കും കുത്തേറ്റു. കോഴഞ്ചേരി പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35) ആണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിനുശേഷം അജി സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കുടുംബ കലഹമമാണ് കാരണമായി പറയുന്നത്. മൂന്നുപേരെയും രാത്രിയിൽ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്യാമ പുലര്‍ച്ചെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ഭർത്താവ് അജിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ