തൊട്ടിപ്പടി കലുങ്ക് പുനർനിർമിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവിശ്യപ്പെട്ടു

ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലേക്ക് മല്ലപ്പള്ളിയിൽനിന്നുള്ള പ്രധാന പാതയായ തേലമൺ പുല്ലുകുത്തി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്ത് ദുരിതം ഒഴിവാക്കണമെന്നും മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. മണിമലയാറിനോട് ചേർന്നുള്ള തൊട്ടിപ്പടി ഭാഗത്ത് കലുങ്ക് ഇടിഞ്ഞ് താഴ്ന്ന് കിടക്കുന്നതാണ് കാരണം.

മല്ലപ്പള്ളി വില്ലേജ് ഓഫീസ് ചോർന്നൊലിക്കുകയാണെന്ന് പരാതിയുയർന്നു. പുതിയ വില്ലേജ് ഓഫീസ് വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പാതിക്കാട്-കവളിമാവ് റോഡ് തകർന്നു കിടക്കുകയാണെന്ന് പരാതി വന്നു. അറ്റകുറ്റപ്പണി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസ തോമസ്, പുറമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ. വർഗീസ്, മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.വിദ്യാമോൾ, ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ, തഹസിൽദാർ സിനിമോൾ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ