കല്ലൂപ്പാറയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു

 കല്ലൂപ്പാറയിൽ  കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ച് കൊന്നു. കല്ലൂപ്പാറ കടമാൻകുളം തങ്ങളത്തിൽ കുഞ്ഞമ്മ മത്തായിയുടെ പുരയിടത്തിൽ എത്തിയ കാട്ടുപന്നിയെ ആണ് വെടിവച്ച് കൊന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപന്നി കപ്പ, ചേമ്പ് തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് പതിവായിരുന്നു. 

ഇന്ന്  സന്ധ്യയോടടുത്ത സമയത്ത് കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ പഞ്ചായത്ത് നിയോഗിച്ചിട്ടുള്ള ഷൂട്ടർ രാജൻ കോബടവത്ത് വെടിവെച്ച് കൊല്ലുകയായിരുന്നു. വാർഡ് മെമ്പർ ചെറിയാൻ മണ്ണഞ്ചേരി അറിയിച്ചതനുസരിച്ചാണ്  ഷൂട്ടർ രാജൻ എത്തിയത്. വെടിവെച്ച് കൊന്ന കാട്ടുപന്നിയെ  വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിൽ ശാസ്ത്രീയമായി സംസ്കരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ