കെ.പി.എം.എസ്‌ മല്ലപ്പള്ളി അവിട്ടാഘോഷം

 

കെ.പി.എം.എസ്‌  മല്ലപ്പള്ളി  യൂണിയൻ  കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ  മഹാത്മാ  അയ്യങ്കാളിയുടെ  ജന്മനക്ഷത്രമായ  അവിട്ടം ആഘോഷത്തോട്  അനുബന്ധിച്ച്  മല്ലപ്പള്ളി  സി. എം. സ്  ഹയർ  സെക്കണ്ടറി  സ്കൂൾ  ജംഗ്ഷനിൽ  നിന്നും  സാംസ്ക്കാരിക  ഘോഷയാത്രയും,  തുടർന്ന്  മല്ലപ്പള്ളി  ടൗണിൽ   പൊതുസമ്മേളനവും നടത്തി. 

സമ്മേളനം ജില്ലാ  പഞ്ചായത്ത്‌  പ്രസിഡന്റ്‌ ജോർജ്  എബ്രഹാം  ഉദ്ഘാടനം   ചെയ്തു. കെ  പി  എം  എസ്‌  യൂണിയൻ  പ്രസിഡന്റ്‌  മനോജ്‌  കുമാരസ്വാമി  അദ്യക്ഷത  വഹിച്ചു. കേരള  സ്റ്റേറ്റ്  കോ  ഓപ്പറേറ്റീവ്  എംപ്ലോയീസ്  വെൽഫെയർ  ബോർഡ്‌  വൈസ്  ചെയർമാൻ  അഡ്വ.  ആർ  സനൽ  കുമാർ, ഗ്രാമ  പഞ്ചായത്ത്‌  പ്രസിഡന്റ്‌ വിദ്യാ മോൾ  എസ്‌, ആനിക്കാട്  ഗ്രാമ  പഞ്ചായത്ത്‌  അംഗം  അഡ്വ.  സുജ  ഗിരീഷ്  എന്നിവർ  അനുസ്മരണ  പ്രഭാഷണം  നടത്തി. യൂണിയൻ  സെക്രട്ടറി  ഹരിലാൽ  റ്റി  സ്വാഗതം  ആശംസിച്ചു, അമ്പിളി  അനീഷ്‌  നന്ദി  പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ