മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റ് ഓഫിസിനു സമീപം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പുലിയിടശേരില്‍ രഘുനാഥൻ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രഘുനാഥൻ വീടിന് സമീപത്തെ ശൗചാലയത്തില്‍ തൂങ്ങി മരിച്ച നിലയിലും സുധ കുത്തേറ്റ് രക്തം വാർന്ന് മുറ്റത്തും കിടക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്ന് പോലീസ് പറയുന്നു.
എറണാകുളത്ത് ജോലി ചെയ്യുന്ന മകൻ മാതാപിതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ ആരും എടുത്തില്ല. തുടർന്ന് ഒരു സുഹൃത്തിനെ അന്വേഷിക്കാൻ പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.