മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടികൾ സർക്കിൾ സഹകരണ യൂണിയൻ ചെയർ പേഴ്സൺ ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് കെ ജി രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ പ്രകാശ് ബാബു, അനിഷ് രാജു, സന്തോഷ് കുമാർ എം.എസ്, സതീഷ് കുമാർ എസ്, ജീൻസി പി മാത്യു, രാധാമണി രവീന്ദ്രൻ, സെ സെക്രട്ടറി പി ജയശ്രീ എന്നിവർ പ്രസംഗിച്ചു. ജീവനക്കാരുടെ കലാപരിപാടികളും മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
മല്ലപ്പള്ളി കോ-ഓപറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തില്‍ ഓണാഘോഷം നടത്തി
0