കാവനാൽക്കടവ് - നൂറോമ്മാവ് റോഡ് അപകടക്കെണി

കാവനാൽക്കടവ് - നൂറോമ്മാവ് റോഡ് അപകടക്കെണിയാവുന്നു. കാവനാൽക്കടവ് - നൂറോമ്മാവ് റോഡ് ബി.എം.-ബി.സി. നിലവാരത്തിൽ ടാർ ചെയ്‌തെങ്കിലും വശങ്ങൾ മണ്ണിട്ട് ലെവൽ ചെയ്യാത്തതിനാൽ ഈ റോഡിൽ അപകടങ്ങൾ പതിവാണ്. റോഡിന് പലയിടത്തും വേണ്ട വീതി ഇല്ലാത്തതും, നിർമാണത്തിലെ അപാകതയും അപകടങ്ങൾക്ക് കരണമാവുന്നതായി നാട്ടുകാർ പറയുന്നു. 

ഉന്നത നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ അതിവേഗത്തിൽ എത്തുന്ന വാഹനങ്ങൾ റോഡിൻറെ വശങ്ങളിൽ ഉള്ള കുഴികളിൽ വീഴുന്നത് വൻ അപകടങ്ങൾക്ക് കാരണമാകും. പണി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ റോഡിൽ മുന്നിടത് പൈപ്പ് ലൈൻ പൊട്ടിയത് ശരിയാക്കുന്നതിനു  കുഴി എടുത്തത് ഇത് വരെ ശാസ്ത്രീയമായി മുട്ടിയിട്ടില്ല. റോഡിൽ കൂടി മഴസമയത് വെള്ളം ഒഴുകുന്നതും റോഡ് പെട്ടെന്ന് നശിക്കാൻ കാരണമാവും. 

റോഡിന്റെ സമീപത്തുള്ള വീടുകളിലേക്കു വാഹനങ്ങൾ ഇറക്കുന്നതിനും ബുദ്ധിമുട്ടേറെയാണ്. പല വീട്ടുകാരും സ്വന്തം ചിലവിൽ ലക്ഷങ്ങൾ മുടക്കിയാണ് വീടുകളിലേക്ക് വാഹങ്ങൾ കയറുന്നതിന് വഴികൾ ശരിയാക്കിയത്. 

കഴിഞ്ഞ ദിവസം സമാന രീതിയിൽ കാർ അപകടത്തിൽ പെട്ടെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇങ്ങനെ അപകടത്തിൽപ്പെടുന്ന വാഹങ്ങൾക്ക്  കനത്ത നാശനഷ്ടമാണ് സംഭവിക്കുന്നത്. ബന്ധപ്പെട്ട അധികൃതർ എത്രയും പെട്ടന്ന് വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ ആവിശ്യപ്പെടുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ