സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്ക് കോട്ടയം സാഹിത്യകാര സ്വാശ്രയ സംഘം ഏർപ്പെടുത്തിയ സമഗ്രസംഭാവന പുരസ്കാരത്തിന് പ്രസാദ് മല്ലപ്പള്ളി അർഹനായി.
സെപ്റ്റംബർ 20 ശനിയാഴ്ച കോട്ടയം കേ.പി.എസ്.മേനോൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ശ്രീ.ഫ്രാൻസിസ് ജോർജ് എം.പി പുരസ്കാര വിതരണം നിർവഹിക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം എൽ എ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, അഡ്വ.വി.ബി. ബിനു ,പ്രൊഫ.എൻ രഘു ദേവ് എന്നിവർ പങ്കെടുക്കും.