ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ ഒന്‍പത്, 11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ ഫെബ്രുവരി ഏഴിന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 23 ന് മുമ്പായി സമര്‍പ്പിക്കണം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ പഠിക്കുന്നവരും ജില്ലയില്‍ താമസിക്കുന്നവരുമായിരിക്കണം.
ഫോണ്‍: 04735 294263.