മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്-ന്റെ താത്കാലിക നിയമനം നടത്തുന്നതിന് 21.10.2025-ന് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നതാണ്.
ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ഫാം ബിരുദം അല്ലെങ്കിൽ ഡി. ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ അന്നേ ദിവസം രാവിലെ 10.30-ന് മുൻപായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തുന്ന് ഇൻ്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. ഉയർന്ന പ്രായപരിധി 01.10.2025-ന് 40 വയസ്സ്.