കോഴഞ്ചേരി മോഷണ കേസിലെ പ്രതിയായ ചങ്ങനാശ്ശേരി കുറിച്ചി സ്വദേശിയായ തിരുവാതിര ഭവനിൽ ശശിധരൻ മകൻ മൊട്ടബിനു എന്നു വിളിക്കുന്ന ബിനു വയസ് 42 എന്നയാളെയാണ് ആറന്മുള പോലീസ് ഓടിച്ചിട്ട് പിടിച്ചു.
ആറൻമുള പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തെക്കേമല PIP ക്വാർട്ടേഴ്‌സിനു മുൻവശത്തു വെച്ചിരുന്ന സ്കൂട്ടറും സമീപസ്ഥലത്ത് പ്രവർത്തിക്കുന്ന Home Tech Traders എന്ന സ്ഥാപനത്തിലെ രണ്ടു കടമുറിയുടെ ഷട്ടറുകളുടെ പൂട്ട് പൊട്ടിച്ചു മൂന്ന് ലക്ഷത്തോളം വില വരുന്ന സാനിറ്ററി ഫിറ്റിംഗ്സുകൾ മോഷണം ചെയ്തു കൊണ്ടുപോയതിലേക്കും ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടി കേസുകളിലേക്ക് പ്രതിയെ കണ്ടെത്തുന്നതിലേക്കു ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് R IPS ൻ്റെ നിർദേശാനുസരണം സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തുകയും എരുമേലി മുക്കട എന്ന സ്ഥലത്ത് മോഷണം പോയ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു.
പോലീസ് എത്തിയ സമയം സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ആറൻമുള പോലീസ് സബ് ഇൻസ്പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പിന്തുടർന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. . അന്വേഷണസംഘത്തിൽ സബ്ഇൻസ്പെക്ടർ ശിവപ്രസാദ്, ASI ദിലീപ്, സബ് ഡിവിഷൻ ഡിവൈഎസ്പിയുടെ സ്‌ക്വാഡിലുള്ള CPO മാരായ സുമനും, രാഹുലും ആറന്മുള പോലീസ് സ്റ്റേഷനിലെ CPO മാരായ വിഷ്ണുവും, ജിഷ്ണുവും ഉണ്ടായിരുന്നു. പ്രതി മുമ്പും നിരവധി മോഷണ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാണ്.