കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007 വകുപ്പ് 15 പ്രകാരം 08.05.2025 മുതൽ ഒരു വർഷകാലത്തേക്ക് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് പ്രകാരം ജില്ലയിൽ നിന്നും പുറത്താക്കിയ പ്രതിയെ 22 ഗ്രാം കഞ്ചാവ് സഹിതം കീഴ്വായ്പൂർ പോലീസ് പിടികൂടി.
കുന്നന്താനം വില്ലേജിൽ ആഞ്ഞിലിത്താനം പി.ഒയിൽ മാമ്മന്നത്ത് കോളനിയിൽ മാമ്മന്നത്ത് വീട്ടിൽ സോമരാജൻ മകൻ സോനു സോമരാജൻ (27) ആണ് പിടിയിലായത്. KAAPA പ്രകാരം നാടു കടത്തപ്പെട്ടവർ ജില്ലയിൽ പ്രവേശിക്കുന്നുണ്ടോ എന്നത് കർശനമായി പരിശോധിക്കണമെന്ന ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ്സി ന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സോനു പിടിയിലായത്.
കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആദർശ് ബി.എസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത് .പ്രതിക്കെതിരെ കഞ്ചാവ് കൈവശം സൂക്ഷിച്ചതിനും കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും കീഴ്വായ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.