മല്ലപ്പള്ളി സ്വദേശിയിൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി കൂടുതൽ ലാഭം നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ചതിച്ച് ഒരു കോടി പത്തു ലക്ഷം രൂപ സൈബർ തട്ടിപ്പിൽ വഞ്ചിച്ചെടുത്തതിലേക്ക് പത്തനംതിട്ട സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതികളായ പാലക്കാട് പട്ടാമ്പി സ്വദശികളായ രണ്ടു പേരെ പത്തനംതിട്ട സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
ഈ സംഭവത്തിൽ പരാതിക്കാരനിൽ നിന്നും പ്രതികൾ തട്ടിയെടുത്ത 20 ലക്ഷം രൂപ പ്രതികളുടെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുള്ളതും ടി തുകയുടെ അക്കൗണ്ട് ട്രാൻസാക്ഷൻ ഡീറ്റെയിൽസ് മനസിലാക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ന്റെ നിർദ്ദേശാനുസരണം ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ അനീഷ്. കെ ജി യുടെ മേൽനോട്ടത്തിൽ പത്തനംതിട്ട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ ബി കെ, സബ്ബ് ഇൻസ്പെക്ടർ നിഥിൻ ആർ, അസ്സി. പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ സുരേഷ് വി സി, വിനോദ് കുമാർ, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പാലക്കാട് പട്ടാമ്പിയിൽ നിന്നും അറസ്റ്റ് ചെയ്തത്.
സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 ൽ വിളിക്കുക.