റാന്നിയിൽ 96-കാരിക്കുനേരേ പീഡനശ്രമം; 64-കാരൻ അറസ്റ്റിൽ

റാന്നിയിൽ 96 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 64 കാരൻ അറസ്റ്റിൽ. വടശ്ശേരിക്കര പേഴുംപാറ 17 ഏക്കർ സ്വദേശി പത്രോസ് ജോൺ(ജോസ്) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വയോധിക വീട്ടിൽ തനിച്ചായിരുന്ന സമയത്ത് വീട്ടിലെത്തി അവരുടെ വായിൽ തുണി തിരുകി കയറ്റിയശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. വായിൽ തിരുകിയ തുണി വലിച്ചൂരിയ ഇവർ ബഹളംവെച്ചതിനെ തുടർന്ന് സമീപവാസികൾ എത്തി. ഈസമയം ജോസ് ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു. 

പെരുനാട് പോലീസ് ഇൻസ്‌പെക്ടർ ജി. വിഷ്ണു, എസ്.ഐ.മാരായ കുരുവിള സക്കറിയ, അച്ചൻകുഞ്ഞ്, എസ്‌സിപിഒ പ്രസാദ്, സിപിഒമാരായ വിജേഷ്, അക്ഷയ് വേണു, അനന്തു എന്നിവരടങ്ങിയ സംഘം ഇയാളെ പിടികൂടുകയായിരുന്നു.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ