ആനിക്കാട് പഞ്ചായത്തിൽ ആര് നേടും?


അയിനി (ആഞ്ഞിലി) വൃക്ഷങ്ങള്‍ വളര്‍ന്നിരുന്ന നാട്‌, എന്നാൽ ഇപ്പോൾ കാട്ടുമൃഗങ്ങൾ  ഉള്ള കാട്. അയിനി മരങ്ങള്‍ ഏറെയുണ്ടായിരുന്നതിനാല്‍ അയിനിക്കാട്‌ എന്നറിയാണ്‌ അറിയപ്പെട്ടിരുന്നതെന്നു പഴമക്കാര്‍ പറയുന്നു. പില്‍ക്കാലത്ത്‌ അത് ആനിക്കാട്‌ ആയി. എന്നാൽ ഇന്ന് പഞ്ചായത്തിൽ പൂരിഭാഗം സ്ഥലങ്ങളും കാട് നിറഞ്ഞ നിലയിലാണ്. കാട്ടുപന്നി, കുറുനരി, മുള്ളൻപന്നി, കാട്ടുകോഴി, വേഴാമ്പൽ, പെരുമ്പാമ്പ്, കാട്ടുപപൂച്ച മുതലായ കാട്ടുമൃഗങ്ങളെ ആനിക്കാട്ടിൽ കാണാൻ കഴിയും. 

കോട്ടയം ജില്ലയുമായി ചേര്‍ന്നു കിടക്കുന്ന പഞ്ചായത്താണിത്‌. പത്തനംതിട്ട ജില്ലയുടെ വടക്കുപടിഞ്ഞാറ്‌ ഭാഗത്തുള്ള പഞ്ചായത്ത്‌ ജില്ലയിലെ ലിസ്റ്റിൽ ഒന്നാമത്‌ തുടങ്ങുന്നതാണെങ്കിലും  വികസനത്തിൽ അവസാനം വരുന്ന പഞ്ചായത്തിൽ ഒന്ന് കൂടിയാണ് ആനിക്കാട്‌ പഞ്ചായത്ത്. പഞ്ചായത്ത്‌ രൂപീകൃതമായ കാലയളവുമുതല്‍ കൂടുതലും യുഡിഎഫാണു ഭരിച്ചത്‌. 

ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയും വേനല്‍ക്കാലങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നേരിടുന്ന ശുദ്ധജല ക്ഷാമവുമാണ്‌ പ്രധാനമായും നേരിടുന്ന പ്രശ്നങ്ങൾ. എന്നാൽ ഇതിനെ കുറിച്ച് പല സ്ഥാനാർത്ഥികളുടെ  പ്രകടന പത്രികയിൽ ഒരു വരി പോലുമില്ല. 45 സ്ഥാനാര്‍ഥികളാണ്‌ ഇത്തവണ മത്സരരംഗത്തുള്ളത്‌.

യുഡിഎഫും, എല്‍ഡിഎഫും 14 വാർഡുകളിലും മത്സരിക്കുമ്പോൾ  എന്‍ഡിഎ 8 വാർഡുകളിൽ മാത്രമാണ് മത്സരിക്കുന്നത്. യുഡിഎഫ്‌ (കോണ്‍ 11, കേരള കോണ്‍ 3), എല്‍ഡിഎഫ്‌ (സിപിഎം 9, സിപിഐ 3, കേരള കോൺ-എം 1, ജനതാദള്‍-എസ്‌ 1), എന്‍ഡിഎ (ബിജെപി 8). നിലവിലെ കക്ഷിനില യുഡിഎഫ്‌ 7, എല്‍ഡിഎഫ്‌ 4, എന്‍ഡിഎ 2 എന്നിങ്ങനെയാണ്.

യുഡിഎഫ്‌

ആകെയുള്ള 14 വാര്‍ഡുകളിലും സ്ഥാനാര്‍ഥികള്‍ അതതു വാര്‍ഡുകളിലെ വീടുകളില്‍ ഒന്നിലേറെ പ്രാവശ്യം കയറി വോട്ട്‌ അഭ്യര്‍ഥിച്ചു. സ്ലിപ്പ്‌ വിതരണം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളും അവസാന ഘട്ടത്തി ലാണ്‌. കഴിഞ്ഞതവണ 7 വാര്‍ഡുകള്‍ നേടിയാണ്‌ ഭരണത്തിലെത്തിയത്‌. ഇത്തവണയും കൂടുതല്‍ വാര്‍ഡുകള്‍ നേടി ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയാണ്‌ യുഡിഎഫ്‌ നേതാക്കള്‍ക്കുള്ളത്‌. വർഷങ്ങളായി പഞ്ചായത് ഭരിക്കുന്നെങ്കിലും പഞ്ചായത്തിൽ നടന്ന വികസന പ്രവർത്തങ്ങൾ ഒന്നും തന്നെ എങ്ങും ഉയർത്തി കാണിക്കുന്നതിന് ഇവർക്ക് കഴിഞ്ഞിട്ടില്ല എന്നതും സ്ഥനാർത്ഥി നിർണയത്തിൽ ഉണ്ടായ പ്രശ്നങ്ങളും വിലങ്ങുതടിയാകുമോ എന്ന് കണ്ടറിയണം.

എൽഡിഎഫ്‌

വീടുവീടാന്തരം കയറി വോട്ടുകള്‍ അനുകുലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞു. കഴിഞ്ഞ തവണ വിജയിച്ച വാര്‍ഡുകള്‍ നിലനിര്‍ത്തുകയും നിസാര വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ട വാര്‍ഡുകളും പിടിച്ചെടുത്ത്‌ ഇത്തവണ ഭരണത്തിലെത്താമെന്ന പ്രതീക്ഷയിലാണ്‌ നേതാക്കള്‍. സംസ്ഥാന വികാസങ്ങൾ ഉയർത്തി കാട്ടുമ്പോഴും പഞ്ചായത്തിൽ നേരിടുന്ന പ്രശ്നനങ്ങൾ പലയിടത്തും ഉയർത്തി കാണിക്കുന്നതിൽ പരാജയപ്പെട്ടതായി കാണാം.

എന്‍ഡിഎ

8 വാര്‍ഡുകളില്‍ മാത്രമാണ്‌ ഇത്തവണ മത്സരിക്കുന്നത്‌. കഴിഞ്ഞതവണ 2 വാര്‍ഡുകളില്‍ ജയിച്ചിരുന്നു. ഇത്തവണ കടുത്ത മത്സരം കാഴ്ചവച്ച്‌ 8 വാര്‍ഡുകളിലും വിജയക്കൊടി പാറിക്കാനുള്ള തയാറെടുപ്പിലാണ്‌ നേതാക്കളും പ്രവര്‍ത്തകരും. വീടുവീടാന്തരം കയറി വോട്ടുകള്‍ അനുകുലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞു. കേന്ദ്ര വികസനങ്ങൾ ഉയർത്തി കാട്ടുമ്പോഴും ആനിക്കാട് പഞ്ചായത്തിൽ ജയിച്ചാൽ എന്ത് ചെയ്യാൻ സാധിക്കും എന്ന വ്യക്തത കുറവും, ആത്മവിശ്വസക്കുറവും പലയിടത്തും അവർക്കു വിലങ്ങുതടിയാകുമോ എന്ന് കണ്ടറിയണം.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ