തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 10,62,756 വോട്ടര്‍മാര്‍ ഡിസംബര്‍ ഒമ്പതിന് സമ്മതിദാനവകാശം വിനിയോഗിക്കും. സ്ത്രീകള്‍ 5,71,974, പുരുഷന്‍മാര്‍ 4,90,779, ട്രാന്‍സ്ജെന്‍ഡര്‍ മൂന്ന് എന്നിങ്ങനെയാണ് കണക്ക്. നഗരസഭ, ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലേക്ക് ആകെ 3,549 സ്ഥാനാര്‍ഥികളുണ്ട്. 1910 വനിതകള്‍, 1639 പുരുഷന്മാരുമാണ് മത്സരരംഗത്തുള്ളത്.
53 ഗ്രാമപഞ്ചായത്തുകളിലെ 833 നിയോജകമണ്ഡലങ്ങളിലായി 2710 സ്ഥാനാര്‍ഥികളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 നിയോജകമണ്ഡലങ്ങളിലായി 346 സ്ഥാനാര്‍ഥികളും ജില്ലാ പഞ്ചായത്തിലെ 17 നിയോജകമണ്ഡലങ്ങളിലായി 54 സ്ഥാനാര്‍ഥികളും നഗരസഭയില്‍ 135 നിയോജകമണ്ഡലങ്ങളിലായി 439 സ്ഥാനാര്‍ഥികളും ജനവിധി തേടും. 1,225 പോളിംഗ് ബൂത്തുകളിലായി 6,184 ബാലറ്റ് യൂണിറ്റും 2,180 കണ്‍ട്രോള്‍ യൂണിറ്റും സജ്ജമായി. 5,896 പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പ് നിയന്ത്രിക്കും.
പോളിംഗ് തുടങ്ങുന്നതിന് മുമ്പ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക്ക്പോള്‍ രാവില ആറിന് തുടങ്ങും. പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടര്‍മാര്‍ക്ക് ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താം.

