കവിയൂരിൽ ആർക്കും ഭൂരിപക്ഷമില്ല. 14 വാർഡുകൾ ഉള്ള കവിയൂരിൽ എൻഡിഎ 05, എൽഡിഎഫ് 05, യുഡിഎഫ് 04 എന്നിങ്ങനെയാണ് കക്ഷി നില. കവിയൂർ ബിജെപി ഭരിച്ചിരുന്ന പഞ്ചായത്താണ്. ആറ് സീറ്റുണ്ടായിരുന്ന അവർക്ക് ഒരു സീറ്റ് നഷ്ടമായി. എൽഡിഎഫിന് മൂന്നുസീറ്റ് അഞ്ചായി. യുഡിഎഫ് കഴിഞ്ഞ തവണത്തെ നാലുസീറ്റിൽ ഇക്കുറിയും ഒതുങ്ങി.
വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം
1. ഐക്കുഴി- റെയ്ച്ചൽ വി.മാത്യു(യുഡിഎഫ്)-259
2. മുണ്ടിയപ്പള്ളി- വർഗീസ് പി.ഹാനേക്ക് (എൽഡിഎഫ്)-12
3. പുന്നിലം- മണിരാജ് പുന്നിലം (യുഡിഎഫ്)-13
4. നാഴിപ്പാറ- സ്വപ്‌ന (എൻഡിഎ)-86
5. കോട്ടൂർ- സി.ജി. ഫിലിപ്പ് (എൽഡിഎഫ്)-256
6. മത്തിമല- ഗീത അപ്പുക്കുട്ടൻ (എൽഡിഎഫ്)-304
7. കവിയൂർ- പ്രകാശ് എം.കെ. (എൻഡിഎ)-122
8. ഞാൽഭാഗം- മനുജാ കൃഷ്ണൻ (എൻഡിഎ)-48
9. തോട്ടഭാഗം- എലിസബേത്ത് മാത്യു (യുഡിഎഫ്)-93
10. മനയ്ക്കച്ചിറ- മറിയക്കുട്ടി(എൽഡിഎഫ്)-133
11. പടിഞ്ഞാറ്റുചേരി- ആഷ ദേവസ്യ (എൽഡിഎഫ്)-65
12. പോളച്ചിറ- രാജേഷ് കുമാർ കെ.ടി. (എൻഡിഎ)-54
13. മാകാട്ടികവല- ബാബുരാജൻ (എൻഡിഎ)-72
14. ഇലവിനാൽ- ബീനാ സി.ജോൺ (എൽഡിഎഫ്)-41

