എസ്ഐആർ: എന്യൂമറേഷൻ ഫോം ശേഖരണവും ഡിജിറ്റൈസേഷനും 18-ന് അവസാനിക്കും; കരട് വോട്ടർ പട്ടിക 23-ന്

പ്രത്യേക വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ എന്യൂമറേഷൻ ഫോം ശേഖരണവും ഡിജിറ്റൈസേഷനും 18-ന് അവസാനിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിഎൽഎമാരുടെ സഹായത്തോടെ ആബ്‌സന്റ്/ഷിഫ്റ്റ് /ഡെത്ത് പരിശോധിച്ചതിനുശേഷം കുറ്റമറ്റ രീതിയിൽ ഡിസംബർ 23-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ആബ്‌സന്റ്/ഷിഫ്റ്റ്/ഡെത്ത് കേസുകളുടെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്ന വോട്ടർമാരുടെ വിവരം ജില്ലാകളക്ടറുടെ വെബ് പേജിൽ പ്രസിദ്ധീകരിക്കും. 

സംശയ നിവാരണത്തിനും സഹായത്തിനുമായി ബന്ധപ്പെട്ട ബിഎൽഒമാരെയും കൺട്രോൾ റൂമിനെയും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസിനെയും ബന്ധപ്പെടാം. കൺട്രോൾ റൂം ഫോൺ നമ്പർ- 0468 2224256.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ