എഴുമറ്റൂരിൽ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെടുത്തു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) എഴുമറ്റൂരിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയിലായി. എഴുമറ്റൂർ, കൈമല പുത്തൻപുരയ്ക്കൽ സ്വദേശി ഷർഫിൻ സെബാസ്റ്റ്യൻ (25) ആണ് 1.590 ഗ്രാം എം.ഡി.എം.എയുമായി പോലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയുടെ വീട്ടിൽ ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് പരിശോധന നടത്തിയത്. കിടപ്പുമുറിയിലെ പുസ്തകങ്ങൾക്കിടയിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരിവ്യാപാരത്തിന് മറയാക്കാൻ പ്രതി ഉപയോഗിച്ചിരുന്ന 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ' എന്ന സംഘടനയുടെ യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ വ്യാജ തിരിച്ചറിയൽ കാർഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

തുടർന്ന് പെരുമ്പെട്ടി സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതിക്ക് എറണാകുളം പാലാരിവട്ടം, ടൗൺ സ്റ്റേഷനുകളിലായി ലഹരിമരുന്ന് കേസുകളും, കോയിപ്രം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചതുൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളും നിലവിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ