പത്തനംതിട്ടയിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് വിരമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്



പത്തനംതിട്ട: അബാൻ ജംക്ഷനിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി കാൽനടയാത്രക്കാരന് ദാരുണാന്ത്യം. കുലശേഖരപതി സ്വദേശിയും റിട്ടയേർഡ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനുമായ അബു ആണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കാർ ഓടിച്ചിരുന്ന ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം നഷ്ടപ്പെട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം മറ്റ് വാഹനങ്ങളിലേക്കും ഇടിച്ചുകയറുകയായിരുന്നു.

ജിനു (48), വിശ്വജിത്ത് (24), രൂപേഷ് (25), ജനേഷ് (26), സൂരജ് (21), സുജന്‍ (30), വിജയ് മണ്ഡല്‍ (18) എന്നിവര്‍ക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ