മല്ലപ്പള്ളിയിലെ ടിഞ്ചു മൈക്കിളിൻ്റെ അസ്വാഭാവികമരണം കൊലപാതകമെന്ന് തെളിഞ്ഞു: പ്രതി അറസ്റ്റിൽ


 മല്ലപ്പള്ളിയിലെ ടിഞ്ചു മൈക്കിളിൻ്റെ അസ്വാഭാവികമരണം   കൊലപാതകമെന്ന് തെളിഞ്ഞു

പെരുമ്പെട്ടി പോലീസ് 2019 ൽ രജിസ്റ്റർ ചെയ്ത യുവതിയുടെ അസ്വാഭാവിക മരണം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു, 23 ന്  ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജെ ഉമേഷ്‌ കുമാർ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മല്ലപ്പള്ളി കൊട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ നഴ്സ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടതിന് പെരുമ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആണ് ക്രൂരമായ കൊലപാതകമായിരുന്നെന്നു തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്‌മോൻ എന്ന് വിളിക്കുന്ന നസീർ (39) ആണ് പ്രതി.  കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ  അന്വേഷണത്തിൽ തെളിയുകയായിരുന്നു. 

കേസിന് ആസ്പദമായ സംഭവം നടന്നത് 2019 ഡിസംബർ 15 നാണ്.രാവിലെ ഒമ്പതേ മുക്കാലിനും വൈകിട്ട് 4.30 നുമിടയിലുള്ള സമയമാണ് മരണം സംഭവിച്ചുവെന്നായിരുന്നു കേസ്. തൂങ്ങിമരണം എന്ന നിലക്കായിരുന്നു ലോക്കൽ പോലീസിന്റെ പ്രാഥമിക അന്വേഷണം. ഭർത്താവിനെ ഉപേക്ഷിച്ച് ആറു മാസമായി കാമുകനായ ആവലാതിക്കാരൻ ടിജിൻ ജോസഫിനൊപ്പം ഈ വീട്ടിൽ താമസിച്ചുവരികയായിരുന്നു ടിഞ്ചു. അന്ന് പെരുമ്പെട്ടി എസ് ഐ ആയിരുന്ന ഷെരീഫ് കുമാറാണ്  കേസ്  അന്വേഷിച്ചത്. സംഭവദിവസം കാമുകനും അയാളുടെ അച്ഛനും പുറത്തു പോയശേഷം റ്റിഞ്ചു  മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മല്ലപ്പള്ളി തഹസീൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടവും നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 53 മുറിവുകൾ യുവതിയുടെ ശരീരത്തിൽ ഉള്ളതായി കണ്ടെത്തിയിരുന്നു. പെരുമ്പെട്ടി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ടിഞ്ചുവിന്റെ ഡയറി ഉൾപ്പെടെയുള്ള വസ്തുവകകൾ ബന്തവസിലെടുത്തിരുന്നു. പരാതിക്കാരനായ കാമുകന്റെയും ഒപ്പം താമസിക്കുന്ന പിതാവിന്റെയും രക്ത സാമ്പിളുകളും ശാസ്ത്രീയ പരിശോധനക്ക് ശേഖരിച്ചിരുന്നു. തുടർന്ന് കേസ് 2020  ഫെബ്രുവരിയിൽ ജില്ലാ ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു ജില്ലാ പോലീസ് മേധാവി ഉത്തരവായി.

കേസിലെ ആവലാതിക്കാരനായ കാമുകനും അയാളുടെ പിതാവും വീട്ടിൽ നിന്നും രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽ കടന്ന് ടിഞ്ചുവിനെ ലൈംഗിക പീഡനത്തിന് വീദ്ധേയയാക്കുകയാണുണ്ടായതെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചു.  യുവതി എതിർത്തപ്പോൾ കിടപ്പുമുറിയിൽ വടക്ക് അരികിൽ കിടന്ന കട്ടിലിലേക്ക് ബലപ്രയോഗത്തിലൂടെ തള്ളിയിട്ടു. കുതറിമാറിയ ടിഞ്ചുവിന്റെ തല കട്ടിൽ പടിയിൽ ഇടിപ്പിച്ചു. തുടർന്ന് ബോധരഹിതയായ യുവതിയെ പ്രതി ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കുകയും, കൊല്ലണമെന്ന ഉദ്ദേശത്തോടെ മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ വെള്ളമുണ്ട് ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു. 

ആത്മഹത്യ എന്ന ഗണത്തിൽ കൂട്ടേണ്ടി വരുമായിരുന്ന, ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ,  ശാസ്ത്രീയ തെളിവുകളിലൂടെ തുമ്പുണ്ടാക്കിയ അന്വേഷണസംഘം കാട്ടിയത് കുറ്റമറ്റതും ഉയർന്ന തലത്തിലുള്ള പ്രൊഫഷണലിസവുമാണെന്ന് ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനി അഭിപ്രായപ്പെട്ടു. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണസംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും പ്രത്യേക പ്രശംസ അർഹിക്കുന്നതായും ജില്ലാ പോലീസ് മേധാവി കൂട്ടിച്ചേർത്തു.അന്വേഷണ സംഘത്തിൽ അതതു കാലത്തെ ഡി വൈ എസ് പി മാരായ ആർ സുധാകരൻ പിള്ള, ആർ പ്രതാപൻ നായർ, വി ജേ ജോഫി, ജെ ഉമേഷ്കുമാർ, എസ് ഐ മാരായ സുജാതൻ പിള്ള,അനിൽകുമാർ, ശ്യാംലാൽ, എ എസ് ഐ  അൻസുദീൻ, എസ് സി പി ഓ മാരായ സന്തോഷ്‌, യൂസുഫ് കുട്ടി തുടങ്ങിയവരുണ്ടായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ