കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലെ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 


കെല്‍ട്രോണിന്റെ മല്ലപ്പള്ളിയിലെ നോളജ് സെന്ററില്‍ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു.

 കേരള സര്‍ക്കാര്‍ അംഗീകരിച്ച പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യമായ പിജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പിജിഡിസിഎ, ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ, ആറു മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്‌സുകളിലേക്കും പ്രവേശനം തുടരുന്നു. 

അഡ്മിഷനായി 0469 2785525, 8078140525 എന്ന നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കണിയാപുരയിടം ബില്‍ഡിംഗ്, കോട്ടയം റോഡ്, മല്ലപ്പള്ളി എന്ന വിലാസത്തിലോ ബന്ധപ്പെടണം

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ