എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഭരണിക്കാവും കരിക്കടിയും ഇന്ന്

എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഭരണിക്കാവും കരിക്കടിയും ഇന്ന് (തിങ്കളാഴ്ച) നടക്കും.

രാവിലെ പ്രത്യേക ചടങ്ങായ പരമ്പിടീലോടെയാണ് തുടങ്ങുക. പുരാണപാരായണം, വൈകീട്ട്‌ കരിക്കടി, രാത്രിയിൽ കണ്ണശ്ശദേവ ക്ഷേത്രത്തിലെ ആറാട്ടുവരവിന്‌ സ്വീകരണം എന്നീ ചടങ്ങുകളും ഉണ്ടാകും. 

ഭക്തർ വഴിപാടായി സമർപ്പിക്കുന്ന കരിക്കുകളാണ് കരിക്കടിക്കായി ഉപയോഗിക്കുന്നത്. ഭക്തജനങ്ങൾ തങ്ങളുടെ കാർഷിക വിഭവങ്ങൾ, വളർത്തു മൃഗങ്ങൾ എന്നിവയും വഴിപാടായി സമർപ്പിക്കാറുണ്ട്. പരമ്പിടീലിനുള്ള പരമ്പ് നിലവിൽ പുളിക്കാമറ്റം പുത്തൻവീട്ടിൽനിന്നാണ് സമർപ്പിക്കുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ