പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ജൂൺ 30 വരെ നീട്ടി

പെര്‍മനന്റ് അക്കൗണ്ട് നമ്പറും(പാന്‍) ആധാറും ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2023 ജൂണ്‍ 30 വരെ നീട്ടി. നേരത്തെ 2023 മാര്‍ച്ച് 31-ായിരുന്നു അവസാനതീയതി. എന്നാല്‍ ചൊവ്വാഴ്ചയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്(സി.ബി.ഡി.ടി) സമയപരിധി നീട്ടിനല്‍കിയത്.

2023 ജൂണ്‍ 30-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലായ് ഒന്നാം തീയതി മുതല്‍ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് സി.ബി.ഡി.ടി.യുടെ മുന്നറിയിപ്പ്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു. പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴയും ഏര്‍പ്പെടുത്തി. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ