കരാറുകാരൻ്റെ പേരിൽ നടപടി സ്വീകരിക്കണം സി.പി.ഐ


ചുങ്കപ്പാറ-കോട്ടാങ്ങൽ സി.കെ റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകിപ്പിക്കുന്ന കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

വർഷങ്ങളായി തകർന്നു കിടന്ന റോഡ്  എൽ.ഡി.എഫ് സർക്കാർ റീബിൽഡ്  കേരളയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ അനുവദിച്ച റോഡാണിത്. പിന്നാലെ റോഡു പണി ആരംഭിച്ചെങ്കിലും ഒരു വർഷമായി  നിർമ്മാണം ഇഴയുകയാണ്. മൂന്ന് കലുങ്കിൻ്റെ നിർമ്മാണമാണ് ഇതു വരെ പൂർത്തിയായത്. കാലവർഷം ശക്തമായതോടെ ഈ റോഡു വഴി കാൽനട യാത്ര പോലും ദുഷ്ക്കരമായിരിക്കുകയാണ്. റോഡിലെ യാത്ര ദുഷ്ക്കരമായതോടെ സ്കൂൾ കുട്ടികൾ പോലും നടന്നു പോകേണ്ട ഗതികേടിലായി. 

ഇതുമായി ബന്ധപ്പെട്ട് താലൂക്ക് വികസന സമതിയിൽ പരാതി നൽകുമെന്നും പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.പി സോമൻ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ