സംസ്ഥാനത്ത് ഇന്നു പനിയെ തുടര്‍ന്നു എട്ട് പേര്‍ മരിച്ചു. എലിപ്പനിയെ തുടര്‍ന്നു രണ്ട് പേരും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരും മരിച്ചതായി സ്ഥിരീകരിച്ചു.
രണ്ട് പേരുടെ മരണം ഡെങ്കിപ്പനിയെ തുടര്‍ന്നാണെന്നും സംശയിക്കുന്നു. ഒരാളുടെ മരണം എലിപ്പനിയെ തുടര്‍ന്നാണെന്നും സംശയിക്കുന്നു. സംസ്ഥാനത്തു ഇന്നു 12,728 പേര്‍ക്കാണ് പനി ബാധിച്ചത്.