മ​ണി​മ​ലയാർ ക​ര​ക​വി​ഞ്ഞു, മല്ലപ്പള്ളിയുടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ

ര​ണ്ടു​ദി​വ​സ​മാ​യി തകർത്തു പെ​യ്യു​ന്ന കാ​ല​വ​ർ​ഷം മല്ലപ്പള്ളി താലൂക്കിനെ പ്ര​ള​യ​ക്കെ​ടു​തി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടു തു​ട​ങ്ങി. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ വ​ൻ​തോ​തി​ൽ മ​ഴ​ക്കെ​ടു​തി​ക​ൾ ഉ​ണ്ടാ​യി. മ​ണി​മ​ലയാറിന്റെ ജ​ല​നി​ര​പ്പ് പ​ല​യി​ട​ങ്ങ​ളി​ലും അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ലാ​ണ്.

കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തോ​ടു ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​വി​ലെ ​ത​ന്നെ വെ​ള്ളം ക​യ​റി തു​ട​ങ്ങിയിരുന്നു. മ​ണി​മ​ല റോ​ഡി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം മു​ട​ങ്ങി. 

മ​ല്ല​പ്പ​ള്ളി-​ആ​നി​ക്കാ​ട് റോ​ഡി​ലും മ​ല്ല​പ്പ​ള്ളി തി​രു​മാ​ലി​ട ക്ഷേ​ത്ര പ​രി​സ​ര​ത്തും വെ​ള്ളം ക​യ​റി. വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെട്ടു. തീ​ര​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​ത്തു​ടങ്ങിയിട്ടുണ്ട്.

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ സി​എം​എ​സ് എ​ച്ച്എ​സ്എസ് മല്ലപ്പള്ളി , സെ​ന്‍റ് മേ​രീ​സ് എ​ൽ​പി​എ​സ് മല്ലപ്പള്ളി, മുരണി യൂ പി സ്കൂൾ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കീഴ്വായ്‌പുർ, ഗവ. എൽ വി എൽ പി സ്കൂൾ പൊട്ടമല, ശബരി ദുർഗ കോളേജ് കുളത്തൂർ, ബഹനാസ് എ​ച്ച്എ​സ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പു​ക​ൾ തു​റ​ന്നു. 

Flood at Mallappally - July 2023

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ