ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മല്ലപ്പള്ളിയൊരുങ്ങി

മല്ലപ്പള്ളിയിൽ നാളെ നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് ഒരുക്കങ്ങളായി. പവ്വത്തിപ്പടി നടരാജ ക്ഷേത്രം, നാരകത്താനി, മുരണി, കീഴ്വായ്പൂര്, പുന്നമറ്റം, മൂശാരിക്കവല, കൈപ്പറ്റ, അങ്ങാടിപ്പറമ്പിൽ എന്നിവിടങ്ങളിൽനിന്ന് തുടങ്ങുന്ന ശോഭയാത്രകൾ വൈകീട്ട് നാലിന് മല്ലപ്പള്ളി ടൗണിൽ ഒന്നിച്ച് തിരുമാലിട മഹാദേവക്ഷേത്രത്തിൽ സമാപിക്കും. ഗോപൂജ, നദീവന്ദനം, വൃക്ഷപൂജ, ഗോവർധനപൂജ എന്നിവയ്ക്ക് പുറമെ ഉറിയടി, കഥാപ്രവചനം, പ്രസാദ വിതരണം എന്നിവയും നടക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ