ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു

 ദേശീയ ഉപഭോക്‌തൃ അവകാശ ദിനം 6 -ാം തീയതി ശനിയാഴ്ച  മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിൻറെ ആഭിമുഖ്യത്തിൽ "അറിയൂ ഈ നല്ല മാറ്റങ്ങൾ ജാഗ്രതാ സദസ്സ്" എന്ന പേരിൽ വിപുലവും പൊതുജന പങ്കാളിത്തത്തോടും കൂടി മല്ലപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു ചന്ദ്രമോഹൻ ഉദ്‌ഘാടനം നിർവഹിച്ചു. മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബിന്ദു മേരി തോമസ് അധ്യക്ഷത വഹിച്ചു.  

ഉപഭോക്‌തൃ സംരക്ഷണ നിയമത്തെക്കുറിച്ചും ഹരിത ഉപഭോഗത്തെ കുറിച്ചും  ജില്ലാ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ അംഗം അഡ്വ.നിഷാദ് തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ വാസുദേവൻ നമ്പൂതിരി ഡി താലൂക്ക് സപ്ലൈ ഓഫീസർ, മുൻ താലൂക് സപ്ലൈ ഓഫീസർ മാരായ ശ്രീ ജി ശശികുമാർ, ശ്രീ അഭിമന്യു ആർ, അസിസ്റ്റൻറ് താലൂക്ക് സപ്ലൈ ഓഫീസർ ശ്രീമതി ശ്രീജ കെ എസ് എന്നിവർ സംസാരിച്ചു.  


ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ  കുമാരി അക്ഷിത പ്രസാദ്, എസ് റ്റി ബി കോൺവെൻറ്  ചെങ്ങരൂർ ഒന്നാം സ്ഥാനവും, കുമാരി അക്ഷയ എ നായർ എൻ എസ് എസ് എച്ച് എസ് കുന്നം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഉപന്യാസ രചന മത്സരത്തിൽ കുമാരി ആർദ്ര അശോക് എൻ എസ് എസ് എച്ച് എസ് കുന്നം ഒന്നാംസ്ഥാനവും കുമാരി ഏയ്ഞ്ചൽ മറിയം മാത്യു എസ് റ്റി ബി കോൺവെൻറ്  ചെങ്ങരൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ