മല്ലപ്പള്ളിയിൽ മണിമല ആറ്റിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മല്ലപ്പള്ളിയിൽ മണിമല ആറ്റിൽ സുഹൃത്തിനൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വയനാട്  സുൽത്താൻ ബത്തേരി സ്വദേശിയുടെ  മൃതദേഹം ഇന്ന് വൈകിട്ട് 5 മണിയോടെയാണ് കണ്ടെത്തിയത്. ഇരുളം മണൽ വയൽ ചെറിയമ്പലം കല്ലോനിയിൽ അർജുൻ (32) ആണ് മരിച്ചത്.

https://chat.whatsapp.com/E5uKsAkaRGN5SfsEmPm2uW

ഇന്ന് ഉച്ചയോടെയാണ് സംഭവം. സി എം എസ് സ്കൂളിനടുത്തു കെ ഫോണിന്റെ കേബിൾ പണി കഴിഞ്ഞു സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയതാണ്. വെള്ളത്തിൽ മുങ്ങി പോയ ആളെ സുഹൃത്ത് വലിച്ചു കയറ്റാൻ ശ്രമിച്ചെന്ക്കിലും കൈവിട്ട് വീണ്ടും വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ  തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നെല്ലിമൂട് സെൻമേരിസ് മോർച്ചറിയിലേക്ക് മാറ്റി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ