വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ

 


ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്‌ഥാപിച്ച് പരിചയത്തിലായ 13 കാരിയോട് ലൈംഗിക അതികമം കാട്ടിയ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂർ കാവുംഭാഗം പടിഞ്ഞാറ്റേതിൽ അർജുൻ (അക്കു-18) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തിന്റെ കറ്റോടുള്ള വീട്ടിലെത്തിച്ച് ഈ വർഷം ഫെബ്രുവരി 22നും അതിനുമുമ്പുള്ള ഒരു ദിവസവും ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.

പിന്നീട് നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാൻ കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ പറ്റി വിവരം കിട്ടിയതിനെ തുടർന്ന് തിരുവല്ല പൊലീസ് കേസെടുത്തു. പത്തനംതിട്ട ശിശുക്ഷേമ സമിതിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിപ്രകാരം പ്രതിക്കെതിരെ പോക്സോ നിയമലെ വകുപ്പുകൾ ഉൾപ്പെടെ കേസ് റജിസ്റ്റർ ചെയ്തു. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ