കീഴ്വായ്‌പുര് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 5ന് 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
പുറമറ്റം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10ന് അഭിമുഖത്തിനെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9847600696.
നെടുമ്പ്രം ഗവ. ഹൈസ്കൂളിൽ എൽപി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി നാളെ 11ന് എത്തണം.
തിരുവല്ല കിഴക്കുംമുറി എസ്കെവി എൽപി സ്കൂളിൽ താൽക്കാലിക അധ്യാപികയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ബയോഡേറ്റയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 5ന് 11ന് എത്തണം.